Sunday, July 4, 2021

ഗോൾ മഴ പെയ്യുന്ന യൂറോ കപ്പ്

 കോവിഡിന്റെ സാഹചര്യത്തിൽ യൂറോ 2020 വൈകി ആണ് തുടങ്ങിയത് എങ്കിലും വളരെ ആവേശകരമായ മത്സരങ്ങൾ ആണ് നമ്മൾ കണ്ടത്. രജനി സാറിന്റെ സ്റ്റെയിലിൽ പറഞ്ഞാൽ, "ലേറ്റാ വന്താലും ലേറ്റസ്റ്റാ വന്തിട്ടെ". വലിയ ടീമുകൾ നിലം പോത്തുന്നതും പ്രേവചനങ്ങൾ കാറ്റിൽ പറക്കുന്നതും നമ്മൾ കണ്ടു.

സാധാരണ കാണുന്നതിനെക്കാൾ വ്യത്യസ്തമായി ഏത് കൊമ്പനായാലും അടിക്ക് തിരിച് അടി എന്ന രീതി ഇത്തവണ കാണാൻ കഴിഞ്ഞു. അവസാന നിമിഷം വരെ ത്രില്ലടിപ്പിച്ച, തോൽക്കാൻ മനസില്ലാതെ പൊരുതിയ മത്സരങ്ങൾ. ഒരു ഗോൾ അടിച്ചിട്ട് പ്രതിരോധിക്കാൻ ഒരു ടീമിനും ധൈര്യം ഉണ്ടായില്ല.തീർച്ചയായും ഇത്തവണ മത്സരങ്ങൾ കൂടുതൽ കടുപ്പമുള്ളതായിരുന്നു.


ടൂർണമെന്റിലെ ടീമുകളുടെ എണ്ണം 16 ൽ നിന്ന് 24 ആക്കി ഉയർത്താൻ 2016 ൽ യുവേഫ തീരുമാനിച്ചു. മുൻ ഫോർമാറ്റിന്റെ 31 ൽ നിന്ന് 20 മത്സരങ്ങൾ വർദ്ധിച്ചു. പോർച്ചുഗൽ ആദ്യമായി ചാമ്പ്യന്മാരായപ്പോൾ 51 മത്സരങ്ങളിൽ നിന്ന് 108 ഗോളുകൾ പിറന്നു. 



യൂറോ 2020 ൽ, (2021 വർഷം) 0-0 (ഇംഗ്ലണ്ട് vs സ്കോട്ട്ലൻഡ്, സ്പെയിൻ Vs സ്വീഡൻ) സ്കോർ 2 മത്സരങ്ങൾ മാത്രമാണ് അവസാനിച്ചത്. 2016 ൽ 4 ഉം. 1-0 സ്കോർ 12 ആയിരുന്നു, ഫൈനൽ ഉൾപ്പെടെ, എന്നാൽ 2020 ഇൽ ഇതുവരെ 8 മത്സരങ്ങൾ മാത്രം ആണ് 1-0 സ്കോറിൽ അവസാനിച്ചത്.


കഴിഞ്ഞ 5 യൂറോകളിലെ ചില ഗോൾ കണക്കുകളിലേക്ക് നമുക്ക് നോക്കാം. 


2004 Portugal 


Total Matches -31

Total Goals -77 

Goals per match -2.48


Final : Greece 1- 0 Portugal 

Top Scorer : Milan Baros 5 goals (Czech Republic) 


2008 Austria, Switzerland


Total Matches -31

Total Goals -77 

Goals per match -2.48


Final : Spain 1- 0 Germany

Top Scorer : David Villa 4 goals (Spain)



2012 Poland, Ukraine


Total Matches -31

Total Goals -76

Goals per match -2.45


Final : Italy 0- 4 Spain

Top Scorers : Mario Mandzukic,

 Cristiano Ronaldo

 Mario Balotelli

 Mario Gomez

 Alan Dzagoev

 Fernando Torres


3 goals each



2016, France


Total Matches -51

Total Goals -108

Goals per match -2.18


Final : France 0- 1 Portugal 

Top Scorer : Griezman 6 goals (France) 



2020 Europe


Total Matches -48 (3 more to go) 

Total Goals -135

Goals per match -2.82


Final :

Top Scorer (So far) : 

Cristiano Ronaldo (Portugal)

Patric Schick (Czech Republic) 


5 goals each

ഗോളുകളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ കൂടി താഴെ ചേർക്കുന്നു: 

Most goals (so far) : 


Spain 12

Italy 11

Denmark 11



Total Attempts :


Italy 101

Spain 95

Denmark 90 

അതിനർഥം, നിങ്ങൾ ശ്രെമിച്ചാൽ ഗോളടിക്കാൻ പറ്റും. 


On target :


Patrik Schick 9

Cristiano Ronaldo 8

Morata 8


Clean sheets :


England 5 (out of 5 wow) 

Italy 3

Belgium 3


Total saves :

Switzerland (Sommer) 21

Wales (Ward) 18

Turkey (Cakir) 18


വെറും 3 മത്സരങ്ങൾ കളിച്ച തുർക്കിയുടെ കീപ്പർ ഇത്രയും സേവ് ചെയ്തിട്ടും എല്ല കളിയും തോറ്റ് ആദ്യ റൗണ്ടിൽ പുറത്താക്കുകയും ചെയ്തു. അത്‌ കാണിക്കുന്നത് അവരുടെ പ്രതിരോധം എത്ര ദുർബലം ആയിരുന്നു എന്നതാണ്. ആദ്യ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ ടീമുകളിൽ ഒന്നും തുർക്കി ആയിരുന്നു ,8. 

ടീമുകൾ അറ്റാക്കിങ് ഫോർമാറ്റ് 4-3-3, 3-4-3, 3-5-2 കൂടുതലായി ഉപയോഗിക്കുന്നത് കാണുവാൻ കഴിഞ്ഞു. പ്രതിരോധത്തിന് പേരു കേട്ട ഇറ്റലി പോലും ഇപ്പോൾ മത്സരത്തിന്റെ ആദ്യാവസാനം ആക്രമിക്കുക ആണ്. ഫുട്‌ബോൾ മാറുകയാണ്. നിങ്ങൾ കളിക്കാരാണോ കൊച്ചോ ആണ് എങ്കിൽ ഈ മാറ്റം കാണാതെ പോകരുത്








5 comments: