Sunday, July 11, 2021

വാഴ്ത്തപ്പെടാതെ പോയ മാലാഖ


എയ്ഞ്ചൽ ഡി മരിയ

വയസ് : 33

രാജ്യം : അർജന്റീന

ക്ലബ് : പി എസ് ജി

പൊസിഷൻ : അറ്റാക്കിങ് മധ്യനിര




2021 കോപ്പ ഫൈനലിൽ നിങ്ങൾ കണ്ട അതേ പോലെ ഒരു ചിപ്പ് ഗോളിലൂടെ ആണ് 2008 ഒളിംപിക്‌സ് ഫൈനലിൽ ടി മരിയ വിജയ ഗോൾ നേടിയത്. അതും 1-0 വിജയം.



നിങ്ങൾക്ക് എല്ലാവർക്കും ഡി മരിയയെ അറിയാം. കാരണം ലോകത്തിലെ മുൻകിട ക്ലബുകളിൽ എല്ലാം നമ്മൾ ഡി മരിയയെ കണ്ടിട്ടുണ്ട്. ബെനെഫിക്ക, റയൽ മാഡ്രിഡ്, മാഞ്ചെസ്റ്റർ യുണൈറ്റഡ്, പി എസ് ജി. . ഇവിടെ എല്ലാം മികച്ച പ്രകടനവും പ്രശംസയും പിടിച്ചു പറ്റിയ താരം. പി എസ് ജിയിലെ 8ആമത് ടോപ് സ്കോററും ക്ലബ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ അസിസ്റ് നൽകിയ താരവും ഡി മരിയ ആണ്.  

മെസ്സിയിൽ നിന്നു വ്യത്യസ്തനായി ഏത് കളി ശൈലിയിലും തിളങ്ങുന്ന കളിക്കാരൻ. ഫ്രീ കിക്കിലും കോർണർ കിക്കിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മിടുക്കൻ. എന്നാലും ഡി മരിയയെ ആരും വാഴ്ത്തിയില്ല. ഫാന്സുകാർക്ക് എന്നും മെസ്സി ഉണ്ടായിരുന്നു.



മെസ്സി പരാജയപ്പെട്ട ഫൈനലുകളിൽ ഡി മരിയയും ഉണ്ടായിരുന്നു.2014 ലോകകപ്പ്, 2015,16 കോപ്പ,2019 ലെ സെമി എല്ലാം ഡി മരിയയും ഒപ്പം കളിച്ചു. 



എയ്ഞ്ചൽ ഫാബിയൻ ഡി മരിയ എന്നാണ് മുഴുവൻ പേര്. അർജന്റീനയിലെ റോസാരിയോയിൽ ആണ് ജനനം. 1988 ഫെബ്രുവരി 14 ന്. വളരെ ആക്റ്റീവ് ആയി ഓടി നടക്കുന്ന കുട്ടിക്കാലം ആയിരുന്നു ടി മറിയയുടേത്.അത് കൊണ്ട് ഒരു ഡോക്ടർ അദ്ദേഹത്തിന്റെ മാതാ പിതാക്കളോട് ഫുട്ബോൾ പരിശീലത്തിനു ചേർക്കാൻ പറയുകയായിരുന്നു, 3 ആം വയസിൽ.എന്നാൽ കൽക്കരി ഖനിയിൽ ജോലി ചെയ്തിരുന്ന മാതാപിതാക്കൾക്ക് ടി മറിയക്ക് ബൂട്ട് വാങ്ങി നൽകാൻ പണം ഉണ്ടായിരുന്നില്ല. നാലാം വയസിൽ 35 ഫുട്‌ബോൾ നൽകി ടോറിട്ടോയിൽ നിന്നും റോസാരിയോ സെൻട്രൽ ക്ലബ്ബിലേക്ക് ട്രാൻസ്ഫർ ആയ ചരിത്രം ആണ് ഡി മറിയയുടേത്. പതിനാലാം വയസിലാണ് അവരുടെ പ്രൊഫെഷണൽ ടീമിൽ ആദ്യമായി കളിച്ചത്.


2007 ഇൽ കാനഡയിൽ നടന്ന U20 വേൾഡ് കപ്പ് അർജന്റീന നേടിയപ്പോൾ, 3 ഗോളുകൾ നേടിയ ഡി മരിയ ശ്രെദ്ധിക്കപ്പെട്ടു. ആഴ്സണലിൽ നിന്നും ഓഫർ വന്നെങ്കിലും ഇംഗ്ലണ്ടിലെ വർക് വിസ പ്രശ്നങ്ങൾ കാരണം പോകാൻ കഴിഞ്ഞില്ല. ബൊക്കാ ജൂനിയറിൽ നിന്നും ഓഫർ വന്നു എങ്കിലും പോർച്ചുഗൽ ക്ലബ് ബെനെഫിക്ക യുടെ ഓഫർ സ്വീകരിച് 2007 ജൂലായിൽ അവിടെ എത്തി. അവിടെ 3വർഷം കളിച്ച അദ്ദേഹം അവിടെ അവരെ ചാമ്പ്യൻസ് ആക്കുന്നതിൽ പങ്കു വഹിച്ചു. ബെനെഫിക്കയിൽ ആയിരിക്കെ അർജന്റീനയുടെ അടുത്ത സൂപ്പർ താരം എന്നു മറഡോണ വിശേഷിപ്പിച്ച കളിക്കാരൻ ആണ് ഡി മരിയ. 


2008 ഇൽ സീനിയർ ടീമിലേക്കും വിളി വന്നു. 


വേഗതയും കരുത്തും ഉള്ള ക്രിയേറ്റിവ് ആയ ഡി മരിയയെ 2010 ഇൽ ലോകത്തിലെ ഏറ്റവും വലിയ ക്ലബ് റയൽ മാഡ്രിഡ് 5 വർഷത്തെ കരാറിൽ വാങ്ങി. വളരെ ഫ്ലെക്സിബിൾ ആയ അദ്ദേഹത്തെ വിളിക്കുന്നത് ഫിഡിയോ എന്നാണ്, അർത്ഥം നൂഡിൽ.   2014 ഇൽ ക്ലബ്ബ് വിടുമ്പോൾ 124 മത്സരങ്ങൾ കളിച്ച അതിൽ നിന്ന് 22 ഗോളുകൾ നേടിയിരുന്നു. ഈ കാലയളവിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പടെ എല്ലാ പ്രമുഖ ട്രോഫികളും നേടുന്നതിൽ പങ്കു വഹിച്ചു.2014 ചാമ്പ്യൻസ് ലീഗ് ഫൈനൽ മാൻ ഓഫ് ദ മാച്ച് ഡി മരിയ ആയിരുന്നു. 


ഇപ്പോൾ മെസ്സിക്ക് പിന്നിൽ 32 അസിസ്റ്റുമായി ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് അസിസ്റ്റുകൾ ഉള്ളത് ഡി മരിയയുടെ പേരിലാണ്. 2014 ഇൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇൽ എത്തിയ ഡി മരിയക്ക് പ്രശസ്തമായ 7ആം നമ്പർ ജേഴ്‌സി ആണ് നൽകിയത്. എങ്കിലും അവിടെ 1 വർഷം മാത്രം നിന്ന അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞില്ല. 2015ഇൽ പി എസ് ജി യിൽ എത്തിയ ഡി മരിയ ഇപ്പോഴും അവിടെ തുടരുന്നു. പി എസ് ജി ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയപ്പോൾ അതിൽ വലിയ പങ്കു വഹിച്ചത് ഡി മരിയ ആണ്. അവരോടൊപ്പം 4 തവണ ലീഗ് ചാമ്പ്യൻസ് ആയ ഡി മരിയ, മറ്റു കപ്പുകൾ നേടുന്നതിലും പ്രധാന പങ്ക് വഹിച്ചു. 2021 സീസണിലും പി എസ് ജിയിൽ തുടരുകയാണ് അദ്ദേഹം. 



അർജന്റീന ക്കു വേണ്ടി 111 മത്സരങ്ങൾ കളിച്ച അദ്ദേഹം 21 ഗോളുകൾ നേടിയിട്ടുണ്ട്. 2010, 2014, 2018 വേൾഡ് കപ്പ് മത്സരങ്ങളിൽ അർജന്റീനയുടെ ടീമിൽ കളിച്ച ഡി മരിയ ടീമിന്റെ വിജയങ്ങളിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 2014 ഇൽ ക്വർട്ടറിൽ സ്വിറ്റ്സർലൻഡിന് എതിരെ നിർണായക ഗോളും സെമിയിൽ ഹിഗ്യ്യിന്റെ ഗോളിന് അസിസ്റ് ഉം ഡി മരിയ ആയിരുന്നു.എന്നാൽ ആ കളിയിൽ പരുക്കേറ്റ അദ്ദേഹത്തിന് പിന്നീടുള്ള മത്സരങ്ങൾ നഷ്ടമായി. ഒരുപക്ഷേ ഡി മരിയ കളിച്ചിരുന്നെങ്കിൽ 2014 കപ്പ് അർജന്റീന വിജയിച്ചേനെ.


കോപ്പ അമേരിക്ക മത്സരങ്ങളിൽ 2011 മുതൽ ഡി മരിയ ഭാഗമാണ്. 2 തവണ രണ്ടാം സ്ഥാനവും 1 തവണ 3ആം സ്ഥാനവും നേടിയ ടീമിൽ അംഗമായിരുന്നു.


പണവും പ്രശസ്തിയും ഉണ്ടെങ്കിലും ഡി മരിയ ഒരു ഫാമിലി മാൻ ആണ്. ബെൻഎഫിക്കയിൽ എത്തിയ ഉടൻ അദ്ദേഹം മാതാപിതാക്കൾ ക്കായി വീട് വാങ്ങി നൽകി. ഇപ്പോൾ ഭാര്യയോടും കുഞ്ഞിനുമൊപ്പം കഴിയുന്ന ഡി മരിയ 2011 ഇൽ ആണ് വിവാഹിതൻ ആയത്. 


Vineeth 


No comments:

Post a Comment