വോളി ഗോൾ, കോംബിനേഷൻ goals, ഡ്രിബിബിൾ ഗോൾ, ലോംഗ് ഗോൾ, ഫ്രീ കിക്ക് ഗോൾ. . .അങ്ങനെ സദ്യക്ക് വിളമ്പിയ വിഭവം പോലെ തകർപ്പൻ ഗോളുകളുമായി മുൻ നിരയും, വിട്ടുകൊടുക്കാതെ, തടഞ്ഞും തകർത്തും പിൻ നിരയും കളം നിറയുകയാണ്.. . ഈ കളികൾ കൊച്ചിയിൽ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ് ആരാധകർ.
ഗംഭീരം അല്ലായിരുന്നു തുടക്കം എങ്കിലും ടീം പതിയെ സുന്ദരമായ കളി കാഴ്ച വെച്ച് തുടങ്ങി. ATK മോഹൻ ബഗാൻ 4-0 തകർക്കുകയും തുടർച്ചയായി സമനിലകളും വന്നത് ആരാധകരെ തുടക്കത്തിൽ നിരാശരാക്കിയിരുന്നു.
എന്നാല് മുംബൈ സിറ്റിയെ 3-0 ന് തകർത്തതോടെ ടീമിൽ പ്രതീക്ഷ വന്നു. രണ്ടാം പാദത്തിലും മുംബൈ സിറ്റിയെ 3-1 ന് തകർത്ത് കൊണ്ട് സെമി ഫൈനലിലേക്കും.
അതിനിടയിൽ ഒന്നാമത് എത്തിയ പ്രകടനം ചെറുതായൊന്നുമല്ല ആരാധകരെ ഹരം കൊള്ളിച്ചത്. കരുത്തരായ ഗോവയാണ് അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ്ൻ്റെ എതിരാളികൾ. ആദ്യ പാദത്തിൽ അവരെ 2-2 സമനിലയിൽ തളച്ചചിരുന്നു. ഹൈദരാബാദ്, ജംഷഡ്പൂർ, ബാംഗളൂർ എന്നിവരാണ് കേരളത്തെ തോല്പിച്ച മറ്റു ടീമുകൾ. 19 മത്സരങ്ങളിൽ 9 വിജയവും 6 സമനിലകളുമായി 33 പോയിൻ്റുകൾ ആണ് കേരളം ഇതുവരെ നേടിയത്. 30 ഗോളുകൾ അടിച്ചപ്പോൾ 20 എണ്ണം വാങ്ങി. അയൽക്കാരായ ചെന്നൈയെ രണ്ട് പാദത്തിലും 3-0 ന് തകർത്തു.
സർബിയൻ കോച്ച് ഇവാൻ വുകോമനോവിച്ച് ആണ് ബ്ലാസ്റ്റേഴ്സ്ൻ്റെ തന്ത്രങ്ങൾ മെനയുന്നത്. യൂറോപ്പിലെ മികച്ച ക്ലബ്ബുകളിൽ 250 ഓളം മത്സരങ്ങൾ കളിച്ച പരിചയം ഉള്ള ഇവാൻ, കളിക്കുമ്പോൾ പ്രതിരോധ താരം ആയിരുന്നെങ്കിലും , ആക്രമണം ആണ് പ്രധാന തന്ത്രമായി ഉപയോഗിക്കുന്നത്. സ്പെയിനിലെ മുൻനിര ടീമുകൾ ആയ ഗെററാഫെ, എസ്പനിയോൾ എന്നിവർക്ക് വേണ്ടി കളിച്ച് പരിചയം ഉള്ള അൽവരോ വാസ്കസ് ആണ് പ്രധാന ആയുധം. തൻ്റെ കരുത്തും ടെക്നിക്ക്കും പരിജയ സമ്പത്തും കൃത്യമായി ഉപയോഗിക്കുന്ന താരം ഇതുവരെ 7 ഗോളുകൾ നേടി കഴിഞ്ഞു. സഹ താരം ജോർഗെ ഡയസ് 6 ഗോളുകൾ നേടി നല്ല ഒത്തിനക്കത്തോടെ കളിക്കുന്നു. അഡ്രിയാൻ ലുണയും മലയാളി താരം സഹലും 5 ഗോളുകൾ വീതം അടിച്ച് നല്ല പിന്തുണ നൽകുന്നു. ലുണ, ഡയസ് എന്നിവർ ദക്ഷിണ അമേരിക്കയിൽ നിന്നുള്ളവരാണ്. യുവ താരങ്ങളായ ജീക്സൻ സിംഗ്, ചെഞ്ചോ തുടങ്ങിയവരും മികച്ച പ്രകടനം ആണ് നടത്തുന്നത്.
ഇടയിൽ കേരളത്തെ പ്രകോപിപ്പിച്ച് എത്തിയ മുൻ താരം ജിംഘാനെ ആരാധകര് നല്ല രീതിയിൽ കൈ കാര്യം ചെയ്തു. ജിംഘാൻ ഇനി മാപ്പില്ല എന്നും പകരം തങ്ങൾക്ക് ഖബ്ര മതി എന്നും ആരാധകര് പറഞ്ഞതോടെ താരത്തിന് മാപ്പ് പറയേണ്ടി വന്നു.
ഏതായാലും ഇത്തവണ ടീമും മാനേജ്മെൻ്റും ആരാധകരും ഒറ്റ കെട്ടാണ്. കപ്പടിചില്ലെങ്കിലും സുന്ദരമായി കളിക്കുന്ന ഈ ടീമിനെ നെഞ്ചില് നിന്നും കളയാൻ ഒരു ബ്ലാസ്റ്റേഴ്സ് ആരാധകനും കഴിയില്ല.

















